ക്രിസ്തുവാൽ കഴുകപ്പെട്ട ജീവിതം, ദൈവത്തിന്റെ മഹത്വത്തിനായി സ്വാഭാവികമായി പ്രകാശിക്കുന്നു. നിങ്ങൾ കർത്താവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ നടക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ സുഗന്ധ...
ഞങ്ങളുടെ ഏറ്റവും പുതിയ പാട്ടുകൾ


The Promise 2026 (Kannada)


The Promise 2026


The Promise 2026 (Telugu)


The Promise 2026 (Tamil)


Karthar Nam Saarbil


The Promise 2026 (Kannada)


The Promise 2026


The Promise 2026 (Telugu)


The Promise 2026 (Tamil)


Karthar Nam Saarbil
അനുഗ്രഹ പദ്ധതികൾ
സാക്ഷ്യങ്ങൾ

Kerala
ഉന്നതങ്ങളിലേക്ക് ഉയരുന്നു
ഞാൻ ഒരു ബാലജന പങ്കാളിയാണ്. ദൈവം എന്റെ ജീവിതത്തിൽ ചെയ്ത അവിശ്വസനീയമായ വഴികൾ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആഗസ്റ്റ് 31-ന്, നഴ്സിംഗിനു വേണ്ടിയുള്ള ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) ഞാൻ എഴുതി. പ്രത്യേകിച്ച് ശ്രവണ, സംസാരി മൊഡ്യൂളുകളെക്കുറിച്ച് എനിക്ക് വലിയ ഉത്കണ്ഠയുണ്ടായിരുന്നു. പ്രാർത്ഥനയ്ക്കായി ഞാൻ ഡോ. പോൾ ദിനകരന് ഇമെയിൽ ചെയ്തു, അദ്ദേഹത്തിന്റെ മറുപടി ലഭിച്ചതിനുശേഷം എനിക്ക് വലിയ സമാധാനം അനുഭവപ്പെട്ടു. പരീക്ഷയ്ക്ക് മുമ്പും പരീക്ഷാ ദിവസവും ഞാൻ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ പോയി പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥനകൾ എന്റെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും ഉയർത്തി.
ശ്രവണ മൊഡ്യൂൾ കഠിനമായിരുന്നെങ്കിലും, ദൈവം എന്നെ പരാജയപ്പെടാൻ അനുവദിക്കില്ലെന്ന് ഞാൻ വിശ്വസിച്ചു. ഫലം വന്നപ്പോൾ, ഞാൻ അത്ഭുതപ്പെട്ടു - എന്റെ ആദ്യ ശ്രമത്തിൽ തന്നെ ബി ഗ്രേഡോടെ എല്ലാ മൊഡ്യൂളുകളും ഞാൻ വിജയിച്ചു. ഈ വിജയം പൂർണ്ണമായും ദൈവത്തിന്റെ ജ്ഞാനവും കൃപയും കൊണ്ട് ലഭിച്ചതാണ്.
ഏപ്രിലിൽ, ഞാൻ വീണ്ടും ഉത്കണ്ഠാകുലയായി - ആധാറിലെ ചില പ്രശ്നങ്ങൾ കാരണം എന്റെ അവസാന വർഷ സ്കോളർഷിപ്പ് ലഭിച്ചിരുന്നില്ല. നിരവധി ഇമെയിലുകൾ അയക്കുകയും ഫോൺ വിളിക്കുകയും ചെയ്തിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. ദൈവം ഉത്തരം നൽകിയാൽ സ്കോളർഷിപ്പ് തുകയുടെ ഒരു ഭാഗം യേശു വിളിക്കുന്നു ശുശ്രൂഷയക്ക് സംഭാവന ചെയ്യുമെന്ന് ഞാൻ പ്രാർത്ഥിക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നു. അത്ഭുതമെന്ന് പറയട്ടെ, എന്റെ പരീക്ഷാഫലം വന്നതിന്റെ അടുത്ത ദിവസം, സ്കോളർഷിപ്പ് തുക ലഭിച്ചു.
നന്ദി നിറഞ്ഞ ഹൃദയത്തോടെ യേശു വിളിക്കുന്നു ശുശ്രൂഷ്ക്ക് സംഭാവന നൽകിക്കൊണ്ട് ഞാൻ എന്റെ തീരുമാനം നടപ്പിലാക്കി. ദൈവം ചെയ്ത അത്ഭുതങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡോ. പോൾ ദിനകരനും യേശു വിളിക്കുന്നു പടയാളികൾക്കും ഞാൻ നന്ദി പറയുന്നു. ബാലജന പങ്കാളിത്ത പദ്ധതിയിലൂടെ, പ്രാർത്ഥനയുടെ ശക്തി ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്.

Chennai
സൗഖ്യമായി, അനുഗ്രഹിക്കപ്പെട്ടു
വളരെക്കാലമായി, ഞാൻ ഗർഭിണിയാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വേദനാജനകമായ ഒരു ഗർഭഛിദ്രത്തിനു ശേഷം, ഞാൻ ദുഃഖത്താൽ നിറയപ്പെട്ടു. വേദനയുടെ ആ നാളുകളിൽ, കുടുംബ അനുഗ്രഹ പദ്ധതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കി. ദൈവത്തിന് ഇപ്പോഴും എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ ആ പദ്ധതിയിൽ ചേർന്നു. ദൈവം പ്രവർത്തിച്ചു - അവിടുന്ന് സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നൽകി എന്നെ അനുഗ്രഹിച്ചു. ഞങ്ങളുടെ ഭവനം സന്തോഷത്താൽ നിറയപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം, ഞാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. എന്റെ ശസ്ത്രക്രിയ കഴിഞ്ഞ ആറ് വർഷത്തിനുശേഷം, ശസ്ത്രക്രിയ ചെയതതിനു സമീപം പഴുപ്പുണ്ടാകുന്നത് ഞാൻ ശ്രദ്ധിച്ചു. ഭയം എന്നെ ഗ്രസിച്ചു. എന്നാൽ ദൈവത്തിൽ ആശ്രയിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാ ദിവസവും, യേശു വിളിക്കുന്നു കലണ്ടറിലെ വാഗ്ദത്ത വചനത്തിലൂടെയും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ അർപ്പിക്കപ്പെടുന്ന ആശ്വാസം നൽകുന്ന പ്രാർത്ഥനകളിലൂടെയും ഞാൻ ശക്തി പ്രാപിച്ചു.
ദൈവം വിശ്വസ്തൻ. അവിടുന്ന് എന്നെ പൂർണ്ണമായും സൗഖ്യമാക്കി. ഒരിക്കൽ വളരെയധികം ഭയപ്പാടുണ്ടാക്കിയ ആ പ്രശ്നം പെട്ടെന്ന് അപ്രത്യക്ഷമായി.
ഇന്ന്, ഞാനും എന്റെ കുടുംബവും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളിൽ ജീവിക്കുന്നു. എനിക്ക് ലഭിച്ച സ്നേഹത്തിനും രോഗസൗഖ്യത്തിനും പ്രത്യാശയ്ക്കും ഞാൻ എന്നും ദൈവത്തിന് കടപ്പെട്ടിരിക്കുന്നു. ദൈവം കേൾക്കുകയും പ്രതികരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് കുടുംബ അനുഗ്രഹ പദ്ധതിയിലൂടെ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു.
വരാനിരിക്കുന്ന പ്രാർത്ഥനാ യോഗങ്ങൾ
Feb ' 26
01
Sunday
Students Prayer Meet 2026
From : 01-02-26 02:00 PM
To : 01-02-26 05:00 PM
Wings Convention Center @ St. George's School Ground Poonamallee High Road, Near Pachaiyappa's College Metro Station, Chennai - 30.
Feb ' 26
08
Sunday
Bethesda Blessing Meeting
From : 08-02-26 02:00 PM
To : 08-02-26 05:00 PM
Dr. D.G.S. Dhinakaran Centre, Karunya Nagar, Coimbatore 641114

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now








































